കൊല്ലം: ഇരവിപുരം ഇരവി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കാഥികൻ വി. സാംബശിവന്റെ 25-ാം ചരമ വാർഷിക അനുസ്മരണം നടന്നു. കഥാപ്രസംഗ കലയ്ക്കായി ജീവിതം സമർപ്പിച്ച നൂറുവയസ് പിന്നിടുന്ന മലയാലപ്പുഴ സൗദാമിനിഅമ്മയ്ക്ക് വി. സാംബശിവൻ പുരസ്‌കാരവും പ്രശസ്തി പത്രവും കാഷ് അവാർഡും സമ്മാനിച്ചു.
ഫാ. മാത്യൂസ് വാഴക്കുന്നം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷീലാകുമാരി അദ്ധ്യക്ഷത വഹിച്ചു. കാഥികൻ നരിക്കൽ രാജീവ് കുമാർ, അഡ്വ. കെ.പി. സജിനാഥ്, സോമൻ മലയാലപ്പുഴ, കല്ലട വി.വി. ജോസ്, പി. വിജയനാഥ്, എസ്. പ്രകാശ്, പൂജപ്പുര സാംബൻ, മുത്താനം സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ശശിധരൻ ഭാഗവതർ, ഋത്വിക് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കഥാപ്രസംഗവും ഗാനാർച്ചനയും നടന്നു.