covid

കൊല്ലം: സ്വകാര്യ ആശുപത്രികളിലും 24 മണിക്കൂറും കൊവിഡ് ചികിത്സാ സൗകര്യം ഏർപ്പെടുത്തി. ഇതിന് പുറമേ കാരുണ്യ ആരോഗ്യ സുരക്ഷാ പ്രോജക്ട് കാർഡുള്ളവർക്ക് (കെ.എ.എസ്.പി) ജില്ലയിലെ അംഗീകൃത പ്രൈവറ്റ് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇത്തരം ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 ചികിത്സാ കേന്ദ്രങ്ങൾ

ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റൽ (9495700477, 8907535613), ട്രാവൻകൂർ മെഡിസിറ്റി( 9497713805), വലിയത്ത് ഹോസ്പിറ്റൽ (04762659999), പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് (04742575050), കൊല്ലം ജില്ലാ ആശുപത്രി (7358645451), അസീസിയ മെഡിക്കൽ കോളേജ് (04742722222), മെഡിട്രീന ഹോസ്പിറ്റൽ (9562021133), എൻ. എസ് മിംസ് (9400364111), ശങ്കേഴ്‌സ് ഹോസ്പിറ്റൽ (04742756000)

 സൗജന്യ ചികിത്സ


ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ, മെഡിട്രീന ഹോസ്പിറ്റൽ, അസീസിയ മെഡിക്കൽ കോളേജ്, ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, എൻ.എസ് ഹോസ്പിറ്റൽ, പുനലൂർ പ്രണവം ഹോസ്പിറ്റൽ, മാതാ ഹോസ്പിറ്റൽ, പദ്മാവതി മെഡിക്കൽ ഫൗണ്ടേഷൻ, ട്രാവൻകൂർ മെഡിസിറ്റി, വലിയത്ത് ഹോസ്പിറ്റൽ