പുനലൂർ: കൊവിഡ് രൂക്ഷമാകുന്നതോടെ പുനലൂർ നഗരസഭയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. നഗരസഭയിലെ സേവനങ്ങൾ ഓൺ ലൈനായി നടക്കും. പൊതുജനങ്ങൾക്ക് വീട്ടിലിരുന്ന് നഗരസഭയുടെ സേവനങ്ങൾ ലഭ്യമാക്കാനും അപേക്ഷകൾ നൽകാനും കഴിയും. ഇടപാടുകാർ അപേക്ഷയിൽ ഫോൺ നമ്പർ കൃത്യമായും രേഖപ്പെടുത്തിയിരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമും ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷണനും വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊവിഡ് വ്യാപകമാകുന്നത് കണക്കിലെടുത്താണ് നഗരസഭ ഓഫീസിൽ പൊതുജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. നികുതി ഓൺലൈനായി അടക്കുന്നതിന് tax.lsgkeralaGov.in എന്ന ഇ- മെയിൽ അഡ്രസിലും അപേക്ഷകൾ secypnlr@gmail.com എന്ന അഡ്രസിലും അയക്കാൻ പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.നേരത്തെ നഗരസഭയിൽ നൽകിയിരിക്കുന്ന അപേക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങൾക്കും സംശയ നിവാരണങ്ങൾക്കും താഴെപ്പറയുന്ന വകുപ്പ് തല ഉദ്യോഗസ്ഥുടെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.തുടർന്ന് അത്യവശ്യമുണ്ടെങ്കിൽ മാത്രമെ ഓഫീസിൽ നേരിട്ടെത്താവൂ. റവന്യൂ ഓഫീസർ(9947525603),ഹെൽത്ത് സൂപ്പർവൈസർ(9496752941), അസി.എൻജിനീയർ(9447992501), സൂപ്രണ്ട്-ജനറൽ വിഭാഗം(8921279632), സൂപ്രണ്ട്-അക്കൗണ്ട്സ്(8301868395), പി.എം.എ.വൈ(9495097396), ഓഫീസ്(0475-2222686).