പുനലൂർ:കൊവിഡ് രൂക്ഷമാകുന്നതോടെ നഗരസഭയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഇന്ന് വൈകിട്ട് 3നും നാലിനും സംയുക്ത യോഗം ചേരും. 3ന് നഗരസഭ കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ മത മേലദ്ധ്യക്ഷന്മാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ ക്ലബുകൾ, ലൈബ്രറികൾ,ട്രേഡ് യൂണിയൻ ,യൂത്ത് സംഘടനകൾ തുടങ്ങിയവയുടെ ഭാരവാഹികളും സംബന്ധിക്കും. തുടർന്ന് 4ന് സർവ കക്ഷി യോഗവും ചേരുമെന്ന് നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും അറിയിച്ചു. കൊവിഡ് രണ്ടാം ഘട്ടത്തിൽ നഗരസഭ പ്രദേശങ്ങളിൽ 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സംയുക്ത യോഗം ചേർന്ന് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.