കൊട്ടാരക്കര: ഓയൂർ റോഡിൽ ടി.ബി.ജംഗ്ഷനിൽ എസ്.പി ഓഫീസിന് മുന്നിൽ ഇലക്ട്രിക് പോസ്റ്റിന്റെ കുറ്റി അപകട ഭീഷണിയാകുന്നു. വഴി യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും വലിയ വാഹനങ്ങൾക്കും തുരുമ്പെടുത്ത ഈ ഇലക്ട്രിക് പോസ്റ്റിന്റെ കുറ്റി കാരണം അപകടം സംഭവിച്ചിട്ടുണ്ട്.
മുൻപ് വാഹനാപകടത്തെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് നിലം പൊത്തിയിരുന്നു. ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ ആപോസ്റ്റ് മുറിച്ച് നീക്കിയിരുന്നെങ്കിലും
അതിന്റെ കുറ്റി അവിടെ നിന്ന് തുരുമ്പെടുത്താണ് ഭീഷണിയായി മാറിയിരിക്കുന്നത്. ഈ ഇരുമ്പ് കുറ്റി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തൃക്കണ്ണമംഗൽ ജനകീയവേദി വൈദ്യുതി ബോർഡ് അധികൃതർക്ക് നിവേദനം നൽകി.