venu

കരുനാഗപ്പള്ളി: കുലശേഖരപുരത്തും തൊടിയൂരിലും കൊവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. കുലശേഖരപുരം ആദിനാട് തെക്ക് സരോവരത്തിൽ (സാധു പുരത്ത്) വേണു (50), തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് മുക്കാലയത്തിന് സമീപം ഇക്ബാൽ (47) എന്നിവരാണ് മരിച്ചത്.

വേണുവും ഭാര്യ സതിയും കുറുങ്ങപ്പള്ളി വെൽഫയർ സ്കൂളിന് സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഏറെ നാളായി പരാലിസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയായിരുന്നു. ഇവർക്ക് മക്കളില്ല. ഇക്ബാൽ പരിസരത്തെ വ്യാപാരിയിൽ നിന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ലീന. മക്കൾ: സുൽഫിയ, നിഹാൽ അഹമ്മദ്.