ശാസ്താംകോട്ട: കേരള കോൺഗ്രസ് (എം) ശാസ്താംകോട്ട മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കല്ലട ആർ. രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ.എം. കുഞ്ഞുമോൻ, ജോസ് മത്തായി, അശ്വനികുമാർ, ഷിബു മുതുപിലാക്കാട് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പട്ടേൽ ഷാജി (പ്രസിഡന്റ്), എൽ. സുഗതൻ, ടി.കെ. ഷാജി (വൈസ് പ്രസിഡന്റുമാർ), അരുൺബാബു, കടപുഴ മോനച്ചൻ, ആർ. രഞ്ജിത് (ജനറൽ സെക്രട്ടറിമാർ), കവർ സുരേന്ദ്രൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.