പത്തനാപുരം: പട്ടണത്തിൽ മഴക്കാല പൂർവശുചീകരണത്തിന് തുടക്കമായി. തിങ്കൾ മുതൽ വാർഡ് തല ശുചീകരണം നടക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.ബി. അൻസാർ, കെ .വൈ.സുനറ്റ് ,ബൽക്കീസ് ബീഗം,ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.സുലോചന,ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു,പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ,പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു,അഗ്നിശമന സേന സ്റ്റേഷൻ ഓഫീസൻ സുനിൽ എന്നിവർ സംസാരിച്ചു. മഴക്കാലത്തുണ്ടായേക്കാവുന്ന പകർച്ചാവ്യാധികളെ തടയുക,നിരത്തുകളിലെ മാലിന്യം നീക്കം ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.കല്ലുംകടവ് മുതൽ പള്ളിമുക്ക് വരെയും സെൻട്രൽ ജംഗ്ഷൻ മുതൽ മഞ്ചള്ളൂർവരെയും മാർക്കറ്റ്,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നടന്നു.ജനപ്രതിനിധികൾ,കുടുംബശ്രീ,തൊഴിലുറപ്പ് പ്രവർത്തകർ,അഗ്നിശമനസേന,ഹരിതകർമസേന,ആരോഗ്യപ്രവർത്തകർ,എൻ.എസ്.എസ് വാളണ്ടിയർമാർ ,​വിവിധ രാഷ്ട്രീയ യുവജനസംഘടനാ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. തിങ്കളാഴ്ച്ച വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.