sfi
എസ്.എഫ്.ഐ മൈനാഗപ്പള്ളി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് വാക്സിൻ സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ്

ശാസ്താംകോട്ട: എസ്.എഫ്.ഐ മൈനാഗപ്പള്ളി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് വാക്സിൻ സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മൈനാഗപ്പള്ളി ആറ്റുപുറം സി.എച്ച്.സിയിൽ തുടങ്ങിയ ഓൺലൈൻ രജിസ്ട്രേഷൻ കൗണ്ടർ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റിയംഗം എസ്. അജേഷ് ഉദ്ഘാടനം ചെയ്തു. ആദിത്യ, പി.ആർ. അശ്വിൻ, നിഥിൻ, സി. അനന്ദു, അനന്തു കൃഷ്ണൻ, വിനീത്, കെ.സി. ഷിബു എന്നിവർ നേതൃത്വം നൽകി