containment

കൊല്ലം: കൊവിഡ് വ്യാപനം തടയുന്നതിന് ജില്ലയിലെ എല്ലാ മേഖലകളിലും നിരീക്ഷണം ശക്തമാക്കിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിലുള്ള ഹോട്ടലുകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് രാത്രി 7.30 വരെയും മറ്റിടങ്ങളിൽ രാത്രി ഒൻപത് വരെയും പ്രവർത്തിക്കാം. ടേക്ക് എവേ കൗണ്ടറുകൾക്ക് 11 മണി വരെ തുടരാം. ആരാധനാലയങ്ങളിലെ പ്രാർത്ഥനാ സമയം രാത്രി 10 വരെ മാത്രം.