കൊല്ലം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി താലൂക്ക് തല സ്‌ക്വാഡ് പരിശോധനകളിൽ 29 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പൊതുസ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സ്‌ക്വാഡുകൾ നിരത്തിലുണ്ട്.