കൊട്ടാരക്കര: കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊല്ലം റൂറൽ മേഖലയിൽ നിയന്ത്രണങ്ങളും പരിശോധനയും കർശനമാക്കി. ഇന്നലെ മാത്രം സാമൂഹ്യ അകലം പാലിക്കാത്ത കേസുകളിൽ 16587 പേർക്ക് താക്കീത് നൽകി.663 പേർക്കെതിരെ കേസ് എടുത്തു. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റൂറൽ ജില്ലാ മേധാവി കെ.ബി.രവി അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ കശനമാക്കിയതിന്റെ ഭാഗമായി
ഇന്നലെ കടയ്ക്കൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കൊട്ടാരക്കര തഹസീൽദാറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 20 കടകൾക്ക് വാണിംഗും 5 പേർക്കെതിരെ പിഴയും ചുമത്തി.
തഹസീൽദാർ ശ്രീകണ്ഠൻനായർ, ഡെപ്യൂട്ടി തഹസീൽദാർമാരായ ആർ.ഷിജു, ജി.അജേഷ്, സെക്ടറൽ മജിസ്ട്രറ്റ് നസിം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, താലൂക്ക് ഓഫീസ് ജീവനക്കാരായ സന്തോഷ്കുമാർ, ഹരികുമാർ, ശ്രീരംഗൻ എന്നിവർ പങ്കെടുത്തു.