sfi
എസ്.എഫ്.ഐ കൊട്ടിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം എൻ.എസ് മന്ദിരത്തിൽ സംഘടിപ്പിച്ച കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ്

കൊട്ടിയം: എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. പണയിൽ മുക്ക് ജംഗ്ഷൻ,​ കൊട്ടിയം എൻ.എസ് മന്ദിരം,​ വഞ്ചിമുക്ക്,​ കണ്ണനല്ലൂർ പബ്ളിക് ലൈബ്രറി,​ വടക്കേമുക്ക് ജംഗ്ഷൻ,​ നല്ലില എന്നിവിടങ്ങളിലാണ് വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടന്നത്.

വിവിധ ക്യാമ്പുകളിലായി അഞ്ഞൂറിലധികം പേർ രജിസ്ട്രേഷൻ നടത്തി. എസ്.എഫ്.ഐ കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോകുൽ, ആനന്ദ്, ആയിഷ, നജീബ്, കാർത്തിക തുടങ്ങിയവർ നേതൃത്വം നൽകി.