covid
കൊവിഡ് ബാധിതയായ വിദ്യാർത്ഥിനിയെ പ്ലസ് ടു പരീക്ഷ എഴുതുന്നതിനായി ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ വാളണ്ടിയർ ലാലി സ്ക്കൂളിൽ എത്തിച്ചപ്പോൾ

തൊടിയൂർ: കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥിനിക്ക് പരീക്ഷ എഴുതാൻ സഹായവുമായി കരുനാഗപ്പള്ളി ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെന്റർ പ്രവർത്തകർ രംഗത്തെത്തി. സി.എൽ.പി.സി കല്ലേലിഭാഗം യൂണിറ്റിലെ വാളണ്ടിയർ ലാലിയാണ് തൊടിയൂർ സ്വദേശിയെ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ച് പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷ എഴുതിച്ചത്. കുട്ടിയുടെ രക്ഷാകർത്താക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ലാലി സഹായവുമായെത്തുകയായിരുന്നു. സ്കൂളിലെ പ്രത്യേക മുറിയിൽ കുട്ടിക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.