കൊല്ലം: സർക്കാർ നിർദ്ദേശത്തിന് അനുസരിച്ച് ജില്ലാ പാരലൽ കോളേജ് അസോസിയേഷന് കീഴിലെ സ്ഥാപനങ്ങൾ ക്ലാസുകൾ നിറുത്തിവച്ചതായും ഓൺലൈൻ ക്‌ളാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ആർ. വേണു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിനോദ് ഭരതൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ഷാനവാസ്, ജോ. സെക്രട്ടറി ഹാഷിം, ട്രഷറർ ഷിബു എന്നിവർ സംസാരിച്ചു.