കൊല്ലം: റേഷൻകട വഴി നൽകുന്ന ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിൽ തൊഴിൽ ദിനം നഷ്ടമാകുന്ന ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ ആശ്വാസ ധനസഹായം നൽകണമെന്നും പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.ഡി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.