udkadanam
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം കൊട്ടാരക്കര റീജിയണൽ സെന്റർ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫൈബി വർഗീസ് നിർവഹിക്കുന്നു.

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗാന്ധിമുക്കിൽ പ്രവർത്തിച്ചിരുന്ന നിർമ്മിതി കേന്ദ്രം റീജിയണൽ കേന്ദത്തിന്റെ പുതിയ ഓഫീസ് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന നി‌ർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ.ഫെബി വർഗീസ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.നിർമ്മിതി കേന്ദ്രം ചീഫ് ടെക്നിക്കൽ ഓഫീസർ ആർ.ജയൻ, റീജിയണൽ എൻജിനീയർ ജോസ് ജെ തോമസ്, എൻജിനീയർ ഹരികുമാർ അക്കൗണ്ടന്റ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.