കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെയും കൊട്ടാരക്കര നഗരസഭയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പ് കൊട്ടാരക്കരയിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും സൗജന്യ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. കൊട്ടാരക്കര വ്യാപാര ഭവനിൽ നടന്ന പരിശോധന ക്യാമ്പ് നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു.തഹസീൽദാർ ശ്രീകണ്ഠൻ നായർ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശ് എന്നിവർ പങ്കെടുത്തു.കൊട്ടാരക്കരയിലെ വ്യാപാരികളും തൊഴിലാളികളും അടക്കം എണ്ണൂറോളം പേർ

ക്യാമ്പിൽ പങ്കെടുത്തു. കേരള വ്യാപാരി വ്യവസായി

ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് എം.ഷാഹുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് സി.എസ്.മോഹൻദാസ് ജനറൽ സെക്രട്ടറി വൈ.സാമുവേൽകുട്ടി, കെ.കെ.അലക്സാണ്ടർ, വി.സി.പി ബാബുരാജ്, റജി നിസാ, അലക്സാണ്ടർ, ദുർഗാ ഗോപാലകൃഷ്ണൻ, മോഹൻ ജി നായർ, ഷാജഹാൻ,നാഷാദ് എന്നിവർ നേതൃത്വം നൽകി.