പത്തനാപുരം: ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് സൈനികൻ മരിച്ചു. പിറവന്തൂർ എലിക്കാട്ടൂർ കോമള ഭവനത്തിൽ രാമചന്ദ്രൻ നായരുടെയും കോമളവല്ലിയുടെയും മകൻ ആർ. രാജീവാണ് (47) മരിച്ചത്. ആർമി എ.എസ്.സി സപ്ലേയിൽ നയിബ് സുബൈദാറായി രാജസ്ഥാനിൽ ജോലിനോക്കി വരികയായിരുന്നു. പൂനെ സൈനിക ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 11ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: അഞ്ചു രാജീവ്. മക്കൾ: അമൽരാജ്, കാവ്യരാജ്.