ചവറ : എസ്.എൻ.ഡി.പി യോഗം കാവനാട് മീനത്തുചേരി 639-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറും സെക്രട്ടറി എൻ. രാജേന്ദ്രനും ചേർന്ന് നിർവഹിച്ചു. ശ്രീ നാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന കോ ഒാർഡിനേറ്റർ റെജിമോൻ, ശാഖാ പ്രസിഡന്റ് ബാലചന്ദ്ര ബാബു, സെക്രട്ടറി കിടങ്ങിൽ സതീഷ്, വൈസ് പ്രസിഡന്റ് സുഗതൻ, യൂണിയൻ പ്രതിനിധി ഗോപകുമാർ, ഭരണസമിതി അംഗങ്ങളായ ഭാഗ്യനാഥൻ മണികണ്ഠൻ, മനു വെള്ളന്നൂർ, ശിവപ്രസാദ്, കോടിയിൽ സുരേന്ദ്രൻ, ദേവരാജൻ, വിക്ടർ ബാബു, കൊല്ലം യൂണിയൻ കൗൺസിലർമാർ, ശാഖയുടെ മുൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.