ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലടയിലെ കാരാളിമുക്കിലും പരിസരപ്രദേശങ്ങളിലും അപ്രഖ്യാപിത പവർകട്ട് നടപ്പാക്കുന്ന കെ.എസ്.ഇ.ബി നടപടിക്കെതിരെ ഐ.എൻ.ടി.യു.സി കാരാളി ടൗൺ വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. കുറച്ചു മാസങ്ങളായി വൈദ്യുതി നിലച്ചാൽ മണിക്കൂറുകൾക്കു ശേഷമാണ് പുനസ്ഥാപിക്കുന്നത്. പൊതുജനങ്ങൾ പല തവണ ഫോൺ മുഖേനയും നേരിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ പരാതി അറിയിച്ചിട്ടും മുഖവിലയ്ക്കെടുക്കാത്ത ജനദ്രോഹ നടപടിക്കെതിരായി വരുംദിവസങ്ങളിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ജി. രാജപ്പൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. വരമ്പേൽ ശിവൻകുട്ടി, ബി. കൃഷ്ണകുമാർ, ഉത്രാടം എസ്. ഗിരീഷ് കുമാർ, വാഴയിൽ ഇബ്രാഹിംകുട്ടി, ഷാജി പരമേശൻ പിള്ള, രാജേന്ദ്രബാബു ആചാരി, തങ്കപ്പൻപിള്ള എന്നിവർ സംസാരിച്ചു.