പരവൂർ: നാല് വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൂതക്കുളം പൊതുമാർക്കറ്റ് അടച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊലീസും ആരോഗ്യവകുപ്പും പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. രണ്ടാം വ്യാപനത്തെ തുടർന്ന് കലയ്ക്കോട് സി.എച്ച്.സിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇതിനോടകം 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മെഡിക്കൽ ഓഫീസർ ഡോ. ബിൻസി അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റാൻ ഉന്നത അധികൃതരോട് ആവശ്യപ്പെടുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ബൈജു അറിയിച്ചു.