എഴുകോൺ: എഴുകോൺ ഗ്രാമപഞ്ചായത്തിന്റെയും എയ്റോഫിൽ ഫിൽറ്റേഴ്സ് കമ്പനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഓട്ടോ-ടാക്സി തൊഴിലാളികൾക്കായി കൊവിഡ് ബോധവത്കരണവും മാസ്ക് വിതരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.ആർ.ഉല്ലാസ്, ആർ.വിജയപ്രകാശ്, വി.സുഹർബാൻ, ആർ.എസ്.ശ്രുതി, എഴുകോൺ എ.എസ്.ഐ വി.കെ.അജിത് എന്നിവർ സംസാരിച്ചു.