പരവൂർ: സി.പി.എം, ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പരവൂർ നഗരസഭയിലെ മാങ്ങാക്കുന്ന് പ്രദേശത്തെ കൊവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി ജാഗ്രതാ സമിതി രൂപികരിച്ചു. വിവിധ കേന്ദ്രങ്ങളിൽ കൈകഴുകൾ കേന്ദ്രങ്ങൾ സ്ഥാപിക്കാനും വീടുകളിൽ ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യാനും കച്ചവടസ്ഥാപങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാനും സമിതി തീരുമാനിച്ചു. വാക്സിൻ രജിസ്ട്രേഷനായി ഹെൽപ്പ് ഡെസ്കും ആരംഭിക്കും. സമിതിയുടെ പ്രവർത്തനങ്ങൾക്ക് സുവർണൻ പരവൂർ, ആൽബർട്ട്, മുകേഷ്, സിജു ദേവൻ, ഗിരീഷ്, അമൃത, ആൽബി, ശരണ്യ, അനൂപ് എന്നിവർ നേതൃത്വം നൽകും.