കൊട്ടാരക്കര: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കിഴക്കേത്തെരുവ് പള്ളിമുക്കിൽ പത്തനാപുരം-കുര റോഡ് ആരംഭിക്കുന്നിടത്ത് ഗ്രില്ലോടു കൂടിയ ഓടനിർമ്മാണം നടത്തുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുര റോഡിലേക്കുള്ള വാഹനങ്ങൾ അവൽമിൽ ജംഗഷനിൽ നിന്ന് തിരിഞ്ഞ് കുര റോഡിലേക്ക് പോകണമെന്ന് അസി.എൻജിനീയർ അറിയിച്ചു.