പുത്തൂർ: പവിത്രേശ്വരം പായിക്കോണത്ത് ഒരു ലിറ്റർ ചാരായവും 25 ലിറ്റർ കോടയും പിടിച്ചെടുത്തു. ചരുവിള വീട്ടിൽ സുഗുണന്റെ വീട്ടിൽ നിന്നാണ് ചാരായവും കോടയും ഉപകരണങ്ങളും പിടിച്ചെടുത്തത്. പൊലീസെത്തിയപ്പോൾ ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതി ഓടിരക്ഷപെട്ടു. പുത്തൂർ പൊലീസ് കേസെടുത്തു.