കൊല്ലം: കേളി കൃഷ്ണൻക്കുട്ടിപിള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കാഥികൻ വി. സാംബശിവന്റെ 25-ാം ചരമവാർഷിക അനുസ്മരണം നടന്നു. സ്മൃതിമണ്ഡപത്തിലും സ്മാരകത്തിന് മുന്നിലുള്ള പ്രതിമയിലും പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളീകൃഷ്ണൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഡോ. സുജിത്ത് വിജയൻപിള്ള അനുസ്മരണ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി സെക്രട്ടറി വിജയകുമാർ, ഡോ. വസന്തകുമാർ സാംബശിവൻ, പി.ബി. മംഗളാനന്ദ, വി.എം. രാജമോഹൻ, ആർ. സന്തോഷ്, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ഷാജി ശർമ്മ പ്രൊഫ. സാംബശിവന്റെ കഥയിലെ പ്രശസ്ത ഗാനങ്ങൾ ആലപിച്ചു. തെക്കുംഭാഗം പൂർണിമ ഓൺലൈനിലൂടെ പാപി പരിശുദ്ധൻ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.