തഴവ: കൊവിഡ്‌വ്യാപനം രൂക്ഷമായ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ ഇന്നും നാളെയും അപ്രഖ്യാപിത ഹർത്താൽ ആചരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, സെക്രട്ടറി സി. ജനചന്ദ്രൻ എന്നിവർ അറിയിച്ചു. പഞ്ചായത്തിലെ രോകൊവിഡ് വ്യാപനം രൂക്ഷമായത് പരിഗണിച്ചാണ് പൊതു പങ്കാളിത്തത്തോടെ ഹർത്താലിന് സമാനമായ സാമൂഹ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കോട്ടയ്ക്കുപുറം രണ്ടാം വാർഡിൽ കൊവിഡ് ബാധിച്ച് വൃദ്ധ മരിച്ചതോടെ രണ്ടാംഘട്ട വ്യാപനത്തിൽ മരണസംഖ്യ ആറായി. ഇതുവരെ 329 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.