പുനലൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനങ്ങളെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ധനസഹായം എത്തിക്കാൻ എ.ഐ.വൈ.എഫ് കൊവിഡ് വാക്സിൻ ചലഞ്ച് ഏറ്റെടുക്കുന്നു.സർക്കാർ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രഖ്യാപനങ്ങളെ തുടർന്നാണ് എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് വാക്സിൻ ചലഞ്ചുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. സൗജന്യ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന് ഭാരിച്ച സാമ്പത്തിക ബാദ്ധ്യത സർക്കാരിന് ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ച് നൽകാൻ തീരുമാനിച്ചത്. 9539709968 എന്ന മൊബൈൽ നമ്പരിൽ ഗൂഗിൾപേ വഴിയും ഫോൺപേ വഴിയും 39720100006859 എന്ന അക്കൗണ്ട് നമ്പർ വഴിയും 30വരെ കൊവിഡ് വാക്സിൻ ചലഞ്ചിൽ സംഭവനകൾ നൽകാവുന്നതാണെന്ന് എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ശ്യാംരാജ്, സെക്രട്ടറി ഐ.മൺസൂർ എന്നിവർ അറിയിച്ചു.