ശാസ്താംകോട്ട: പോരുവഴി ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു. ശാസ്താംനടയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മെറ്റൽ ക്രഷറിനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധിച്ചിരുന്നു. ഇതിനെ തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ബി.ജെ.പി മെമ്പർമാർക്കെതിരെ പരാതി നൽകിയിരുന്നു. ബി.ജെ.പി പോരുവഴി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് വരവിള സ്വാഗതം പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, സന്തോഷ് ചിറ്റേടം, അജിമോൻ, നമ്പൂരേത്ത് തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സ്മിത, രാജേഷ് പുത്തൻ പുരയിൽ, നിഖിൽ മനോഹർ നേതാക്കളായ അനി കുറുപ്പ്, പോരുവഴി ഹരീന്ദ്രനാഥ്, ജി. ചന്ദ്ര, ബിജോയ് മോഹൻ ദാസ്, രമാ ദേവരാജൻ, രഞ്ജിത് റാം, പ്രദീപ് മോഹൻ, ലിജോ, തങ്കമിഥുൻ, സുജിത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.