കൊല്ലം: കൊട്ടാരക്കരയിൽ കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു. വെണ്ടാർ ഇടക്കടമ്പ് തുളസി ഭവനത്തിൽ (തുണ്ടിൽ വീട്) തുളസീധരൻ പിള്ള - ഉമ ദമ്പതികളുടെ മകൻ ടി. പ്രജീഷാണ് (37) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. പത്തനംതിട്ട ബിവറേജസ് കോർപ്പറേഷനിലെ അസി. മാനേജരായിരുന്നു. ഭാര്യയെയും മകളെയും പാലക്കാട്ടെ ജോലിസ്ഥലത്ത് കൊണ്ടുപോയിട്ട് തിരികെ വന്നപ്പോഴാണ് പ്രജീഷിന് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസമായി വീട്ടിൽ തന്നെ എ. സി മുറിയിൽ കഴിയുകയായിരുന്നു. രാവിലെ ബന്ധുക്കളോട് വർത്തമാനം പറഞ്ഞശേഷമാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. എട്ടരയോടെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം നടപടികൾ പൂർത്തിയാക്കി വൈകിട്ടോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ആർ.വി. ഹരിതാകൃഷ്ണൻ (വനം വകുപ്പ്, പാലക്കാട് ). മകൻ: ഹരികേഷ് (ഒരു വയസ്).