കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കോട്ടാത്തല തലയണവിള അങ്കണത്തിൽ നടത്താനിരുന്ന അരുവിപ്പുറം പ്രതിഷ്ഠയുടെ 133ാമത് വാർഷികാഘോഷവും ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും മാറ്റിവച്ചു. കൊവിഡ് 19 ന്റെ കർശന നിയന്ത്രണങ്ങളെ തുടർന്നാണ് മാറ്റിവെക്കുന്നതെന്ന് സെക്രട്ടറി ബി.സ്വാമിനാഥൻ അറിയിച്ചു.