ശാസ്താംകോട്ട: ശാസ്താംകോട്ട ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പാചകത്തിന് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ മോഷണം പോയി. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഭാരമേറിയ വാർപ്പും മറ്റ് പാത്രങ്ങളുമാണ് മുറിയുടെ വാതിൽപൊളിച്ച് കവർന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇവ ഉപയോഗിക്കാത്തതിനാൽ ഒരു മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ മാസം 20ന് സ്‌കൂളിൽ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് എത്തിയ അദ്ധ്യാപകർ ശ്രദ്ധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.