ചാത്തന്നൂർ: ജനവാസമേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരത്തിനൊരുങ്ങി സി.പി.എം. ചാത്തന്നൂർ പഞ്ചായത്തിലെ കല്ലുവെട്ടാംകുഴി വാർഡിലാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ സ്വകാര്യ കമ്പനിയുടെ ടവർ സ്ഥാപിക്കാനൊരുങ്ങുന്നത്. ടവർ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്അൻപത് മീറ്റർ പരിധിക്കുള്ളിൽ കാൻസർ രോഗികളും വയോധികരും അടക്കമുള്ള നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
നിർമ്മാണത്തിനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം നാട്ടുകാരെ അണിനിരത്തി പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്നും സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. പ്രകാശ്, കല്ലുവെട്ടാംകുഴി ബ്രാഞ്ച് സെക്രട്ടറി എസ്. സഹദേവൻ എന്നിവർ അറിയിച്ചു.