പുനലൂർ: തെന്മലയിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി , പശുവിനെ കടിച്ച് കൊന്നു. ചത്ത പശുവിനെയും കൊണ്ട് നാട്ടുകാർ തെന്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു. തെന്മല പഞ്ചായത്തിലെ നാഗമല സ്വദേശിയായ തങ്കവേലുവിന്റെ പശുവിനെയാണ് പുലി കടിച്ച് കൊന്നത്. നേരത്തെ മറ്റൊരു പശുവിനെ പുലി കടിച്ച് കൊന്നിരുന്നു.പശുവിനെ പുലി കടിച്ച് കൊന്ന വിവരം അറിയിക്കാൻ എത്തിയ ക്ഷീര കർഷകരുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ തയ്യറാകാത്ത വനപാലകരുടെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ എത്തിയത്. പുലിക്കൂട് സ്ഥാപിക്കണമെന്നുംപുലി ശല്യം ഒഴിവാക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം തെന്മല എസ്.ഐ.ശാലുമായി നടത്തിയ ചർച്ചയിൽ ധാരണയായതോടെ സമരക്കാർ പിരിഞ്ഞു പോയി.തുടർന്ന് നാഗമലയിൽ പുലി കൂട് സ്ഥാപിക്കുകയും ചെയ്തു.നാഗമലയിൽ മാത്രം 25ഓളം വളർത്തു മൃഗങ്ങളെ പുലി കടിച്ച് കൊന്നിരുന്നു.പുലിക്ക് പുറമെ കാട്ടാന, കാട്ട് പോത്ത്, കടുവ,കാട്ട് കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും കിഴക്കൻ മലയോര മേഖലയിൽ രൂക്ഷമായിട്ട് വർഷങ്ങൾ പിന്നിടുകയാണ്.