കൊട്ടാരക്കര : കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി കൊല്ലം റൂറലിൽ ഇന്നലെ മാത്രം സാമൂഹിക അകലം പാലിക്കാത്ത കേസുകളിൽ 18142 പേർക്ക് താക്കീത് നൽകി 856 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി.രവി.ഐ.പി.എസ് അറിയിച്ചു.