കൊല്ലം: രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി കൊവിഡ് വാക്സിൻ ഉറപ്പുവരുത്തുന്നതിൽ നിന്ന് പിൻവാങ്ങുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിലും ഓഫീസ് കോംപ്ലക്സുകളിലും ധർണ നടത്തി. ജില്ലാ ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ 210 കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികൾ എൻ.എസ്. ഷൈൻ, എസ്. സബിത, സി. ഗാഥ, ജി.കെ. ഹരികുമാർ, എസ്. ഓമനക്കുട്ടൻ, സി.എസ്. ശ്രീകുമാർ, ബി. സുജിത്, വി.ആർ. അജു, വി. പ്രേം, എം.എസ്. ബിജു, എ.എം. രാജ, ആർ. ഷാജി, ആർ. രതീഷ് കുമാർ, എസ്.ആർ. സോണി, എം.എം. നിസാമുദ്ദീൻ, ഖുശീ ഗോപിനാഥ്, എം. സുംഹിയത്, സി. രാജേഷ്, കെ. ജയകുമാർ, സി.കെ. അജയകുമാർ, എസ്. നിസാം, ആർ. മെൽവിൻ ജോസ്, എൻ. രതീഷ്, എം. ഷഹീർ, ടി.എം. മുഹമ്മദ് ഇസ്മയിൽ, എം.എൻ. ബിനു, പി. മിനിമോൾ, എം. പത്മരാജൻ, ആർ. അനിൽ കുമാർ, കെ.പി. മഞ്ജേഷ്, കെ.എസ്. സന്തോഷ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.