കൊല്ലം : കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ റെയിൽവേ മധുര ഡിവിഷന്റെ പരിധിയിൽ പുനലൂർ സെക്ഷനിലുള്ള എല്ലാ ജീവനക്കാർക്കും അടിയന്തരമായി കൊല്ലം ഹെൽത്ത് യൂണിറ്റിൽ വച്ച് വാക്സിൻ വിതരണം ചെയ്യണമെന്ന് എസ്.ആർ.ഇ.എസ് പുനലൂർ ബ്രാഞ്ച് ഭാരവാഹികളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. എസ് .മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ എം.ആർ.രാമചന്ദ്രൻ ,ബിനിൽ പണിക്കർ ,വിജേഷ് ,ജിബിൻ ,വിനോദ് ,അനൂപ് ,സിജു ,ഗിരിഷ് ,വിജി ,സജി തുടങ്ങിയവർ സംസാരിച്ചു