കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലും ഇന്നും നാളെയും നിശ്ചയിച്ചിട്ടുള്ള മഴക്കാല പൂർവ ശുചീകരണത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച്എല്ലാ ജീവനക്കാരും ജനങ്ങളും പങ്കെടുക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. എല്ലാവരും സ്വന്തം വീടും പരിസരവും ശുചിയാക്കുന്നതിനും അജൈവ മാലിന്യങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് കൈമാറുന്നതിനും നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസും സെക്രട്ടറി സി. ഗാഥയും അഭ്യർത്ഥിച്ചു.