കടയ്ക്കൽ : ആൽത്തറമൂട് ഗുരുക്ഷേത്രം,തളിയിൽക്ഷേത്രം ഉൾപ്പടെ നാല് ഇടങ്ങളിൽ മോഷണം നടന്നു. ഗുരുക്ഷേത്രത്തിൽ ഓഫീസിന്റെ പൂട്ട് പൊളിച്ച് ഉള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചിയുടെയും മേശയുടെയും പൂട്ട് തകർത്ത് അതിൽ ഉണ്ടായിരുന്ന പണം അപഹരിച്ചു.തളിയിൽ ക്ഷേത്രത്തിലെ തിടപ്പള്ളി കുത്തിത്തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളിയും പൂജാദ്രവ്യങ്ങൾ വയ്ക്കുന്ന സ്റ്റാളിൽ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയി.ഗുരുക്ഷേത്രത്തിന് സമീപത്തുള്ള സർവീസ് സ്റ്റേഷനിലും മോഷണശ്രമം നടന്നിട്ടുണ്ട്.രാവിലെ പൂജയ്ക്കായി എത്തിയ പുജാരിമാരാണ് മോഷണ വിവരം അറിഞ്ഞത്.കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.