കൊല്ലം: ഡി.വൈ.എഫ്.ഐ കുന്നിക്കോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കോട് ടൗണിൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ നടന്നു. കൊവിഡ് വാക്സിൻ എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കൗണ്ടറിന്റെ പ്രവർത്തനം ജില്ലാ സെക്രട്ടറി എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. അൻവർ അദ്ധ്യക്ഷത വഹിച്ചു . സി.സജീവൻ, ഗിരീഷ് തമ്പി, എസ്.ഷബീർ ,എ.വഹാബ് ,സജു, വിഷ്ണു, ബി. ഷെഫീക്ക്, റഫീക്ക് കൂരാംകോട് , അൻവർഷാ , ഇർഫാൻ , ഹരികൃഷ്ണൻ.എന്നിവർ പങ്കെടുത്തു.