കൊല്ലം: തേവള്ളി ദുർഗാദേവി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ നടക്കും. ക്ഷേത്രം തന്ത്രി കമ്മാഞ്ചേരി മഠത്തിൽ സുബ്രഹ്മണ്യൻ തന്ത്രി, ശാന്തി ഉണ്ണി ദളവാപുരം എന്നിവർ കാർമ്മികത്വം വഹിക്കും. നിത്യപൂജകൾക്ക് പുറമെ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് പൊങ്കാല, 8ന് ഭാഗവതപാരായണം, 10ന് കലശപൂജ, 11ന് നൂറും പാലും, വൈകിട്ട് 5ന് ലളിതാസഹസ്രനാമം, 6.30ന് ശീവേലി വിഗ്രഹം എഴുന്നള്ളത്ത് എന്നിവ നടക്കും.