ഓടനാവട്ടം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കട്ടയിൽ ശ്രീ പാലയ്‌ക്കോട്ട് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് മുതൽ മറ്റൊരു അറിയിപ്പ് വരെ ഭക്തജനങ്ങളുടെ പ്രവേശനം നിറുത്തിവച്ചിരിക്കുന്നതായി ക്ഷേത്രം ഭരണസമിതി അറിയിച്ചു.
നിത്യ പൂജാകർമ്മങ്ങളും ആചാരാനുഷ്ടാനങ്ങളും ഭക്തർ ബുക്ക് ചെയ്തിട്ടുള്ള ചടങ്ങുകളും മേൽശാന്തിയുടെ കാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.