ചാത്തന്നൂർ: സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഇന്നലെ ശുചീകരണ പരിപാടി സംഘടിപ്പിച്ച് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് വാർഡുതലത്തിൽ ശുചീകരണം നടത്തിയത്. പൊതുജനങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, സർക്കാർ - അർദ്ധ സർക്കാർ - സഹകരണ മേഖലകളിലെ ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ മുതലായവരും പങ്കാളികളായി.
പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, സെക്രട്ടറി ബിജു ശിവദാസൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതകുമാരി, പഞ്ചായത്തംഗം രഞ്ജിത്ത് മോഹനൻ, ഹരിതകർമ്മസേന കോ ഓർഡിനേറ്റർ സുമിത് തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണപ്രവർത്തനങ്ങൾ ഇന്നും തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.