memu

കൊല്ലം: ഇന്നും മേയ് രണ്ടിനും മെമു ട്രെയിനുകളും ഗുരുവായൂർ എക്സ്‌പ്രസും പൂർണമായും റെയിൽവേ റദ്ദാക്കി. ഇപ്പോൾ സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ പറ്റുന്ന ട്രെയിനുകളാണിവ. കൊല്ലം - ആലപ്പുഴ മെമു, ആലപ്പുഴ - കൊല്ലം മെമു, ആലപ്പുഴ - എറണാകുളം മെമു, എറണാകുളം - ആലപ്പുഴ മെമു, എറണാകുളം - ഷൊർണൂർ മെമു, ഷൊർണൂർ - എറണാകുളം മെമു, പുനലൂർ - ഗുരുവായൂർ എക്സ്‌പ്രസ്, ഗുരുവായൂർ - പുനലൂർ എക്സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്.