v

തഴവ: കൊവിഡ് വാക്സിൻ ലഭിക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷനിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രജിസ്ട്രേഷൻ ലഭിച്ച് വാക്സിനേഷനായി എത്തുന്ന പലർക്കും കുത്തിവെയ്പ്പിനുള്ള ടോക്കൺ ലഭിക്കാത്ത അവസ്ഥയാണ്. രണ്ടാം ഘട്ട വാക്സിനേഷനിൽ ജനങ്ങൾ കൂട്ടത്തോടെ സാമൂഹ്യ കുടുംബ ആരോഗ്യ കേന്ദ്രത്തിലെത്തി തിരക്കുകൂട്ടുന്നത് രോഗവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്. നിലവിൽ ഒരു പഞ്ചായത്തിലെ ഒരു സെന്ററിൽ മാത്രമാണ് വാക്സിനേഷൻ നടക്കുന്നത്. അതത് കുടുംബ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ വാക്സിനേഷൻ നടത്തിയാൽ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.