ഓടനാവട്ടം: പൂയപ്പള്ളി പഞ്ചായത്തിൽ കൊവിഡ് രൂക്ഷമായതോടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി. പ്രദേശത്തെ രണ്ട് ക്രിസ്ത്യൻ ദേവാലയങ്ങൾ, ഒരുമരണവീട് എന്നിവിടങ്ങളിൽ നിന്നുണ്ടായ സമ്പർക്കമാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയത്. നിലവിൽ 70 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 650 ഓളം പേരുടെ ആർ.ടി .പി. സി .ആർ ഫലം കിട്ടാനുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്കോഡ് പരിശോധനകളും നിയന്ത്രണങ്ങളും ലംഘനങ്ങൾക്കെതിരെ നടപടികളും ശക്തമാക്കിയിട്ടുണ്ട്. ആർ. എം ഒ ഓഫീസ്, പൂയപ്പള്ളി പഞ്ചായത്ത്‌ ഭരണസമിതി, പൊലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരിൽനിന്നുള്ള സഹകരണം വിലപ്പെട്ടതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. വിപിൻ പറഞ്ഞു.