കൊട്ടാരക്കര: മേലില ഗ്രാമപഞ്ചായത്തിൽ റോഡിന്റെ വശങ്ങളും പൊതുസ്ഥലങ്ങളും കൈയേറിയുള്ള കൃഷികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗതാഗതത്തിന് തടസമുണ്ടാകുംവിധം റോഡരികിൽ കൃഷി കൂടിവരുന്നതായാണ് പരാതി. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി.