c

തഴവ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അധിക നിയന്ത്രണം കുലശേഖരപുരം പഞ്ചായത്തിൽ പൂർണം. ഇന്നലെ ഹർത്താലിന് സമാനമായ സാഹചര്യമായിരുന്നു പഞ്ചായത്തിലുടനീളം ദൃശ്യമായത്. അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെ മറ്റെല്ലാ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ അതത് പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നും കർശനമായ സാമൂഹ്യ നിയന്ത്രണം തുടരും.