കൊട്ടാരക്കര: രാജ്യം കൊവിഡ് ഭീഷണി നേരിടുമ്പോൾ വാക്സിൻ കമ്പനികൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ അവസരം നൽകുകന്ന കേന്ദ്ര സർക്കാർ നടപടിയെ അപലപിക്കുന്നതായി ആർ.എസ്.പി നേതൃത്വം നൽകുന്ന ഐക്യ കർഷക സംഘം കൊട്ടാരക്കര മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയത് ഗൗരവകരമാണ്. കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യത്ത് കൂട്ടമരണം സംഭവിക്കുമെന്ന് കമ്മിറ്റി വിലയിരുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പ്രദീപ്

കുമാർ, സെക്രട്ടറി അഡ്വ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.